NEWS
നെയ്യാറ്റിൻകരയിൽ ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ചനിലയിൽ
14/03/2025 12:13 PM IST
nila

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ചനിലയിൽ. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സൗമ്യയെ കഴുത്തറുത്ത നിലയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സംഭവസമയത്ത് ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സൗമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭർത്താവ് ആദർശാണ് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചത്. വിവാഹിതരായിട്ട് അഞ്ചു വർഷമായിട്ടും മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ദമ്പതികളെന്നു നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











